പെട്രോൾ വില 80 രൂപ വരെ ഉയരുമെന്ന് പ്രചാരണം, പാകിസ്ഥാൻ പെട്രോൾ പമ്പുകളിൽ നീണ്ടനിര

ഞായര്‍, 29 ജനുവരി 2023 (16:50 IST)
സാമ്പത്തിക ഭക്ഷ്യ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയരുന്നു. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്ത് പെട്രോൾ,ഡീസൽ വില ലിറ്ററിന് 80 രൂപ ഉയരുമെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നതോടെ പമ്പുകളിൽ ജനങ്ങൾ തമ്പടിച്ചിരിക്കുകയാണ്. എന്നാൽ ഈ റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചു.
 

After Electricity & Water shortage, Reports of massive shortage of Petrol and Diesel in Pakistan. pic.twitter.com/dKyadxfl7K

— Megh Updates

രണ്ടാഴ്ചത്തേക്ക് ഇന്ധനവിലയിൽ മാറ്റമുണ്ടാകില്ലെന്ന് പാകിസ്ഥാൻ ഓയിൽ ആന്ദ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 2022ൽ പാകിസ്ഥാനിൽ വിലക്കയറ്റം 25% വർധിച്ചതായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ്റെ റിപ്പോർട്ട്. ഭക്ഷ്യധാന്യങ്ങൾ,പച്ചക്കറി,പഞ്ചസായ എന്നിവയ്ക്ക് കുത്തനെ വില ഉയർന്നു. ചില പച്ചക്കറികളുടെ വില 500% വരെ വില ഉയർന്നിട്ടുണ്ട്.  ഭക്ഷ്യധാന്യ വിലയും സമാനമായ നിലയിൽ ഉയർന്നതിനാൽ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്ന സ്ഥിതിയാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍