തകർന്നടിഞ്ഞ് പാകിസ്ഥാൻ രൂപ, പാകിസ്ഥാനിൽ വൻവിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം

വെള്ളി, 27 ജനുവരി 2023 (14:11 IST)
ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാനും കനത്തസാമ്പത്തിക പ്രതിസന്ധിയിലേക്ക്. ദക്ഷിണേന്ത്യയിലെ ഏറ്റവും ദയനീയമായ സാമ്പത്തികാവസ്ഥയിലാണ് പാകിസ്ഥാനുള്ളതെന്ന് ലോകബാങ്ക് തന്നെ വ്യക്തമാക്കുന്നു.വിദേശസഹായം കൊണ്ട് മാത്രമെ പാകിസ്ഥാന് കുറച്ചെങ്കിലും കരകയറാൻ കഴിയുവെന്നാണ് രാജ്യാന്തരസമൂഹം വിലയിരുത്തുന്നത്.
 
2022ൽ രാജ്യത്ത് വിലക്കയറ്റം 25% വരെ വർധിച്ചതായി പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് തന്നെ വ്യക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി അരി, ഭക്ഷ്യധാന്യങ്ങൾ,പഞ്ചസാര,പച്ചക്കറികൾക്കെല്ലാം തന്നെ രാജ്യത്ത് വില ഉയർന്നിട്ടുണ്ട്. ഒരു കിലോഗ്രാം സവാളയ്ക്ക് 220.4 പാകിസ്ഥാൻ രൂപയാണ് നിലവിലെ വില. ഇന്ധനവിലയിൽ 61ശതമാനത്തിൻ്റെ ഉയർച്ചയും ഉണ്ടായിട്ടുണ്ട്. 1999ന് ശേഷമുള്ള ഏറ്റവും മോശം നിലയിലാണ് പാകിസ്ഥാൻ രൂപ നിലവിലുള്ളത്.
 
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം പാകിസ്ഥാന് സഹായധനം നൽകുന്നതിന് മുന്നോടിയായി ഐഎംഎഫ് സംഘം അടുത്തയാഴ്ച പാകിസ്ഥാനിലെത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍