പാകിസ്ഥാൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഒരു ഡോളറിന് 266 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് പാക് കറൻസിയുടെ മൂല്യം കൂപ്പുക്കുത്തിയത്. ഇന്നലെ ഒറ്റ ദിവസം മാത്രം 24 രൂപയുടെ ഇടിവാണ് പാക് കറൻസിക്കുണ്ടായത്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ പാക് രൂപയുടെ വിനിമയനിരക്ക് വീണ്ടും കൂപ്പുകുത്തുകയായിരുന്നു.