തുടർന്ന് ബാറ്റ് വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിച്ചാണ് താരം പവലിയനിലേക്ക് മടങ്ങിയത്. തോൽവിയുടെ വേദനയിൽ നിന്നും എപ്പോൾ പുറത്തുവരുമെന്ന് പറയാനാകില്ലെന്ന് മത്സരശേഷം താരം പറഞ്ഞു. ഈ അബസ്ഥയിൽ എനിക്ക് എന്നെ നിയന്ത്രിക്കാനാകുന്നില്ല. വലിയ ഭാരത്തോടെയാണ് ഞാനിവിടെ ഇരിക്കുന്നത്. ഒരു ടീമിൻ്റെ ക്യാപ്റ്റൻ അനുഭവിക്കുന്ന വേദന മറ്റൊരാൾക്കുമുണ്ടാകില്ല. എല്ലാം കഴിഞ്ഞ റൂമിലേക്ക് മടങ്ങുമ്പോൾ ആ നിരാശ നമുക്കറിയാൻ സാധിക്കും.
ഞങ്ങൾ മികച്ച രീതിയിലാണ് കളിച്ചത് എന്ന് ഞങ്ങൾക്കുറപ്പുണ്ട്. അത്രയെ എനിക്ക് പറയാനാകു. തൻ്റെ റണ്ണൗട്ട് നിർഹാഗ്യകരമായിരുന്നുവെന്നും ജയത്തിന് അരികിലെത്തിയിരുന്നു ആ ഘട്ടത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാമായിരുന്നുവെന്ന് പിന്നീട് തോന്നിയെന്നും ഹർമൻ പറഞ്ഞു. സെമിയിൽ 34 പന്തിൽ നിന്നും 52 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. അവസാനം വരെ വിജയപ്രതീക്ഷ നിലനിർത്താനായെങ്കിലും ഹർമൻ പ്രീത് കൗറിൻ്റെ റണ്ണൗട്ടായിരുന്നു മത്സരഗതി തീരുമാനിച്ചത്. അഞ്ച് റൺസിനായിരുന്നു സെമിയിലെ ഇന്ത്യൻ തോൽവി.