സമ്മർദ്ദം നേരിടാൻ സഹായിച്ചത് ധോണി: വെളിപ്പെടുത്തലുമായി ഷാർദൂൽ താക്കൂർ

Webdunia
ശനി, 23 ജനുവരി 2021 (14:15 IST)
ഓസ്ട്രേലിയക്കെതിരെ ബിസ്‌ബേനിലെ ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രവിജയം നേടാൻ നിർണായക പങ്കുവഹിച്ച താരമാണ് ശാർദൂൽ തക്കൂർ. തീർത്തും അപ്രതീക്ഷിതമായി ടീമിലെ‌ത്തിയ താരം ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും തിളങ്ങി.ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ ടോപ്‌സ്‌കോററായ താക്കൂര്‍ മത്സരത്തിൽ ഏഴ് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.
 
ഇപ്പോളിതാ മുൻ ഇതിഹാസ നായകനും ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റനുമായ എംഎഎസ് ധോണിയാണ് സമ്മര്‍ദ്ദതെ അതിജീവിക്കാന്‍ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താക്കൂര്‍.സമ്മർദ്ദത്തെ എങ്ങനെ മറികടക്കണമെന്നതിനെ പറ്റിയാണ് ധോണിയുമായി കൂടുതലും സംസാരിച്ചത്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തോറ്റ ടീമിലെ അംഗമെന്ന നിലയിലുമെല്ലാം ധോണി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും താക്കൂർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article