ധോനിയുമായി താരതമ്യം ചെയ്യുന്നതിൽ സന്തോഷം, എന്നാൽ എനിക്ക് എന്റേതായ ഇടം വേണം: റിഷഭ് പന്ത്

വ്യാഴം, 21 ജനുവരി 2021 (21:20 IST)
ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും നായകനുമായ എംഎസ് ധോനിയുമായി താരതമ്യം ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ സ്വന്തം പേര് കുറിക്കാനാണ് ആഗ്രഹമെന്നും ഗാബ ടെസ്റ്റിൽ ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്.
 
ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്താനായതിൽ വളരെ സന്തോഷമുണ്ട്. ധോനിയെ പോലൊരു കളിക്കാരനുമായി താരതമ്യം ചെയ്യുന്നതിലും സന്തോഷം. എന്നാൽ ഇന്ത്യൻ ടീമിൽ എനിക്ക് എന്റേതായ ഇടം സൃഷ്ടിക്കാനാണ് താൽപര്യം. നാട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ പന്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍