റാങ്കിങ്ങിൽ കുതിച്ച് പന്ത്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരിൽ ഒന്നാമൻ, ടെസ്റ്റ് ബാറ്റ്സ്മാനാരിൽ കോലി നാലാം സ്ഥാനത്ത്

ബുധന്‍, 20 ജനുവരി 2021 (16:03 IST)
ബ്രിസ്‌ബെയ്‌ൻ ടെസ്റ്റിൽ ഇന്ത്യയെ ചരിത്രവിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ റിഷഭ് പന്തിന്റെ കുതിപ്പ്. ഗാബ ടെസ്റ്റിൽ പുറത്താകാതെ നിന്ന് ഇന്ത്യൻ വിജയം ഉറപ്പാക്കിയ പന്ത് കരിയർ ബെസ്റ്റായ 13ആം സ്ഥാനത്താണ് എത്തിയത്.
 
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാമതാണ് പന്ത്. 15ആം സ്ഥാനത്തുള്ള കിന്റൺ ഡിക്കോക്കാണ് രണ്ടാമത്. അതേസമയം ടെസ്റ്റ് റാങ്കിങ്ങിന്റെ ആദ്യ അഞ്ചിലേക്ക് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് തിരിച്ചെത്തി. ശ്രീലങ്കക്കെതിരെ നേടിയ ഇരട്ടസെഞ്ചുറിയാണ് ജോറൂട്ടിന് തുണയായത്.
 
ഇന്ത്യൻ യുവതാരമായ ശുഭ്‌മാൻ ഗിൽ 68ആം റാങ്കിൽ നിന്നും 47ആം റാങ്കിലേക്കെത്തി. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോലി ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് ഇറങ്ങി. ഗാബയിലെ ആദ്യ ഇന്നിങ്‌സ് സെഞ്ചുറിയുടെ ബലത്തിൽ ലബുഷെയ്‌നാണ് കോലിയെ പിന്തള്ളിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍