ജയപരാജയങ്ങൾ ഇങ്ങനെ മാറിമറിഞ്ഞ ടെസ്റ്റുകൾ കുറവായിരിക്കും. പ്രധാനബൗളർമാരെല്ലാം പരിക്കേറ്റ് പോവുക. മധ്യനിരയിലെ പ്രധാന താരങ്ങളായ ഹനുമാ വിഹാരി രവീന്ദ്ര ജഡേജ എന്നിവരുടെ സേവനം നഷ്ടമാവുക. ഇങ്ങനെയെല്ലാം സംഭവിച്ചും ഇന്ത്യ ഓസീസിൽ പരമ്പര വിജയിച്ചെങ്കിൽ ഒന്ന് മാത്രമാണ് അതിന് കാരണമായിട്ടുള്ളത്. ജയിച്ചേ പറ്റു എന്ന ടീമിന്റെ അടങ്ങാത്ത പോരാട്ടവീര്യം മാത്രം.
എന്തുകൊണ്ടാണ് ഇന്ത്യൻ വിജയം എന്നാണ് ചോദ്യമെങ്കിൽ മധ്യനിരയിൽ തോൽവി സമ്മതിക്കാത്ത പന്തിനെ പോലൊരു താരം നിൽക്കുമ്പോൾ എങ്ങനെ ടീം പരാജ്അയം സമ്മതിക്കും. സിഡ്‌നിയിൽ പൂർത്തിയാക്കാൻ സാധിക്കാത്തത് ബ്രിസ്‌ബെയ്‌നിൽ നടത്തിയ താരം 108 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 57 റൺസ് നേടി പുറത്താവാതെ നിന്നു. ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടാൽ ഇന്ത്യയുടെ വാലറ്റത്തേക്ക് ഓസീസ് ബൗളർമാർക്ക് പ്രവേശനം കിട്ടും എന്ന നിലയിൽ വിക്കറ്റ് കൂടി കാത്തുസൂക്ഷിക്കേണ്ട കടമ ഋഷഭ് പന്തിനുണ്ടായിരുന്നു.
അവസാനദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയെ തുടക്കത്തിലെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ പൂജാരയ്‌ക്കൊപ്പം നിന്ന ഗിൽ 114 റൺസിന്റെ കൂട്ടുക്കെട്ട് തീർത്തു. ഗിൽ മടങ്ങിയ ശേഷം റൺ റേറ്റ് ഉയർത്താൻ ശ്രമിൿച രഹാനെ 22 റൺസെടുത്ത് പുറത്തായി. ഒരറ്റത്ത് വിക്കറ്റ് കാത്തുസൂക്ഷിച്ച പൂജാരയ്‌ക്കൊപ്പം ഋഷഭ് പന്ത് കൂടി എത്തിയ ശേഷമാണ് ഇന്ത്യ വിജയത്തിനായി ബാറ്റ് വീശാൻ ആരംഭിച്ചത്. പതുക്കെ ഇന്നിങ്‌സ് മുന്നോട്ട് നീക്കിയ പന്ത് അവസാന ഓവറുകളിൽ ഗിയർ ചേഞ്ച് ചെയ്‌തുകൊണ്ട് ഇന്ത്യയെ വിജയത്തിലെത്തുകയായിരുന്നു.