അവൻ വാക്കുപാലിച്ചില്ല, സുന്ദറിന്റെ പ്രകടനത്തിൽ സന്തുഷ്ടനല്ലെന്ന് പിതാവ്

തിങ്കള്‍, 18 ജനുവരി 2021 (11:17 IST)
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്ക് ഗംഭീര അരങ്ങേറ്റമാണ് വഷിങ്ടൺ സുന്ദർ നടത്തിയത്. ആദ്യ ടെസ്റ്റിൽ തന്നെ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. പിന്നീട് ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ വാലറ്റത്ത് ശർദ്ദുൽ ഠാക്കുറിനൊപ്പം ചേർന്ന് പൊരുതി. ഏറ്റവും കുറഞ്ഞ ലീഡ് വഴങ്ങുന്ന നിലയിലേയ്ക്ക് ഇന്ത്യയെ എത്തിച്ചു. ആദ്യ ടെസ്റ്റിൽ തന്നെ അർധ സെഞ്ചറി നേടിയാണ് താരം ടീം ഇന്ത്യയ്ക്ക് മുതൽക്കൂട്ടായത്. 62 റൺസാണ് സുന്ദർ നേടിയത്
 
എന്നാൽ താരത്തിന്റെ പ്രകടനത്തിൽ പൂർണ സംതൃപ്തനല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് പിതാവ് എം സുന്ദർ. അതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്. വലിയ സ്കോർ കണ്ടെത്താൻ സുന്ദറിനാകുമായിരുന്നു എന്ന് പിതാവ് പറയുന്നു. 'ഇന്ത്യയ്ക്കായി കളിയ്ക്കുമ്പോൾ വലിയ സ്കോർ നേടണം എന്ന് ഞാൻ സുന്ദറിനോട് പറയാറുണ്ടായിരുന്നു. അവനത് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ബൗണ്ടറികളും സിക്സറുകളും കണ്ടെത്താനും, പുൾ ഷോട്ടുകളും, വലിയ ഷോട്ടുകളും കളിയ്ക്കാനും സുന്ദർ ശ്രമിയ്ക്കണമായിരുന്നു. അവന് സെഞ്ച്വറി നേടാൻ സാധിയ്ക്കാത്തതിൽ എനിയ്ക്ക് നിരാശയുണ്ട്.' എം സുന്ദർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍