പൂജാരയുടെ ഹെൽമെറ്റ് തകർക്കൂ, കമന്ററിക്കിടെ വിവാദപരാമർശവുമായി ഷെയ്‌ൻ വോൺ: രൂക്ഷ വിമർശനം

ചൊവ്വ, 19 ജനുവരി 2021 (11:45 IST)
പരിക്കുകളും അധിക്ഷേപങ്ങളും വിവാദങ്ങളും നിറഞ്ഞ ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ വീണ്ടും വിവാദം. ഇന്ത്യയും ഓസീസും തമ്മിലുള്ള നാലാം ടെസ്റ്റിനിടെ കമന്ററി ബോക്‌സിൽ മുൻ ഓസീസ് താരം ഷെയ്‌ൻ വോൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 
 
ബ്രിസ്‌ബേയ്‌നിലെ ഗാബയിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ 328 റൺസ് ചേസ് ചെയ്യുന്നതിനിടെയാണ് വോണിന്റെ വിവാദകമന്ററി. മത്സരത്തിന്റെ 29ആം ഓവറിൽ ഓസീസ് ബൗളിങ് താരം ജോഷ് ഹേസൽവുഡ് സ്ലോ ബോൾ ചെയ്യവെയാണ് വോണിന്റെ കമന്ററി. ചില ഷോർട്ട് ബോളുകൾ എറിഞ്ഞ് പൂജാരയെ അസ്വസ്ഥനാക്കു. ഹെൽമറ്റ് തകർക്കാൻ ശ്രമിക്കു എന്നതായിരുന്നു വോണിന്റെ കമന്ററി.
 
നേരത്തെ ഓസ്‌ട്രേലിയ്അക്കെതിരെ മുഹമ്മദ് ഷമി ഉൾപ്പടെ ഉള്ള താരങ്ങൾക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നിരുന്നു. ഓസീസ് ബൗളർമാരിൽ നിന്നുമായിരുന്നു പലർക്കും പരിക്കേറ്റത്.മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍ എന്നിവരായിരുന്നു പരിക്കിന്റെ പിടിയിലായത്. അതേസമയം നിരവധി പേരാണ് വോണിന്റെ കമന്ററിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍