ചിൻ മ്യൂസിക്കിനെ നേരിടാൻ തുണച്ചത് യുവ്‌രാജ്, മനസ് തുറന്ന് ശുഭ്‌മാൻ ഗിൽ

Webdunia
ശനി, 23 ജനുവരി 2021 (13:14 IST)
ഇന്ത്യൻ ടീമിന്റെ ഭാവിപ്രതീക്ഷയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് ശുഭ്‌മാൻ ഗിൽ. ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയിൽ ഓപ്പണറായി അരങ്ങേറിയ ശുഭ്‌മാൻ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ്  പുറത്തെടുത്തത്. ഇപ്പോളിതാ ഓസീസിൽ തുടർച്ചയായി വന്ന ഷോട്ട് ബോളുകളെ നേരിടാൻ സഹായിച്ചത് മുൻ ഇന്ത്യൻ താരമായ യുവ്‌രാജ് സിങ്ങാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
ഇപ്പോൾ ഞാൻ വളരെ റിലാക്‌സ്‌ഡാണ്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിൽ സന്തോഷം. ഓരോ മത്സരം കഴിയുമ്പോളും എനിക്ക് ആത്മവിശ്വാസം കൂടി വന്നു. സെഞ്ചുറി നേടാനായിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ ഗിൽ പറഞ്ഞു. ഐപിഎല്ലിന് മുൻപ് യു‌വ്‌രാജുമായുള്ള ക്യാമ്പാണ് ചിൻ മ്യൂസിക്ക് നേരിടാൻ എന്നെ ഒരുക്കിയത്. യു‌വരാജുമൊത്തുള്ള ആ ക്യാമ്പ് വളരെയധികം സഹായിച്ചു.ഇംഗ്ലണ്ടിനെതിരായ പരപരയിൽ മികച്ച പ്രകടനം നടത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഗിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article