എത്ര ദിവസങ്ങള്‍ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ സെഞ്ചുറി നേടുന്നതെന്ന് അറിയുമോ?

Webdunia
ഞായര്‍, 12 മാര്‍ച്ച് 2023 (15:49 IST)
അഹമ്മദാബാദ് ടെസ്റ്റില്‍ സെഞ്ചുറി നേടി വിരാട് കോലി കുതിക്കുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ചുറിക്ക് വേണ്ടി കോലി കാത്തിരിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവും മൂന്ന് ദിവസവും ! അതായത് 1204 ദിവസത്തിനു ശേഷമാണ് കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ സെഞ്ചുറി നേടുന്നത്. 2019 നവംബറിലായിരുന്നു കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. അന്താരാഷ്ട്ര കരിയറിലെ 75-ാം സെഞ്ചുറിയും ടെസ്റ്റ് കരിയറിലെ 28-ാം സെഞ്ചുറിയുമാണ് കോലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article