റയല്‍ മാഡ്രിഡ് പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി ക്ലബ് വിടുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച നടക്കുന്ന കോപ്പ ഡെല്‍ റേ ഫൈനലിന് പിന്നാലെ ആഞ്ചലോട്ടി റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 26ന് നടക്കുന്ന ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയാണ് റയലിന്റെ എതിരാളികള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സണലിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ആഞ്ചലോട്ടിയുടെ തീരുമാനം.