ബാഴ്സയ്ക്ക് പണികൊടുത്ത് റയൽ ബെറ്റിസ്, ലാലിഗയിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം നഷ്ടമായി

അഭിറാം മനോഹർ

ഞായര്‍, 6 ഏപ്രില്‍ 2025 (14:55 IST)
Real Betis
ലാലിഗയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനിലകുരുക്ക്. റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരം 1-1 എന്ന നിലയില്‍ സമനിലയിലാണ് പിരിഞ്ഞത്. മത്സരത്തിന്റെ അധികസമയത്തും ആധിപത്യം നേടായാങ്കിലും വിജയഗോള്‍ സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. ഇതോടെ ലാലിഗയില്‍ ലീഡ് നില ഉയര്‍ത്താനുള്ള അവസരമാണ് ബാഴ്‌സലോണയ്ക്ക് നഷ്ടമായത്.
 
 മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഫെറാന്‍ ടോറസിന്റെ അസിസ്റ്റില്‍ ഗാവി നേടിയ ഗോളിന് ലീഡ് നേടാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 17മത്തെ മിനിറ്റില്‍ പ്രതിരോധതാരം നഥാനിലൂടെ ഗോള്‍ മടക്കാന്‍ റയല്‍ ബെറ്റിസിനായി. നിരവധി അവസരങ്ങള്‍ മത്സരത്തില്‍ സൃഷ്ടിക്കാനായെങ്കിലും വിജയഗോള്‍ മാത്രം ബാഴ്‌സയ്ക്ക് അകന്ന് നിന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.
 
നിലവില്‍ 67 പോയന്റുമായി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 64 പോയന്റുകളാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയക്കെതിരെ 2-1ന് തോറ്റ റയലുമായുള്ള പോയന്റ് വ്യത്യാസം ഉയര്‍ത്താനുള്ള അവസരമാണ് ഇതോടെ ബാഴ്‌സയ്ക്ക് നഷ്ടമായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍