സഞ്ജുവും ധോനിയും ബൗളർമാരുടെ നായകന്മാരെന്ന് രാജസ്ഥാൻ താരം

ശനി, 11 മാര്‍ച്ച് 2023 (11:42 IST)
ഐപിഎല്ലിൽ ബൗളർമാരുടെ പ്രിയനായകന്മാരാണ് സഞ്ജുവും മഹേന്ദ്രസിംഗ് ധോനിയുമെന്ന് മലയാളി താരം കെ എം ആസിഫ്. ബൗളർമാർക്ക് വലിയ സ്വാതന്ത്ര്യമാണ് 2 പേരും നൽകുന്നതെന്ന് ആസിഫ് പറയുന്നു. നിങ്ങൾക്ക് കഴിയുന്നത് പോലെ ചെയ്യു, ബാക്കി നോക്കാം എന്ന സമീപനമാണ് 2 പേർക്കുമുള്ളത്. ബൗളർമാർക്ക് വലിയ ആത്മവിശ്വാസം നൽകാൻ ഇതിന് സാധിക്കുന്നു. ആസിഫ് പറയുന്നു.
 
നിങ്ങളുടെ ഇഷ്ടപ്രകാരം ഫീൽഡ് സെറ്റ് ചെയ്യു, അതിനനുസരിച്ച് ബോൾ ചെയ്യു  എന്ന് ഒരു നായകൻ ബൗളറോട് പറയുമ്പോൾ സ്വാഭാവികമായി ബൗളർക്ക് ആത്മവിശ്വാസം വരും. നായകന്മാരെ വിലയിരുത്താൻ ഞാൻ ആളല്ല എങ്കിലും ഇത്തരം കാര്യങ്ങൾ ബൗളർമാർക്ക് ആത്മവിശ്വാസം നൽകുമെന്നാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും ആസിഫ് പറഞ്ഞു.
 
2018 മുതൽ 2022 വരെ ചെന്നൈ ടീമിൻ്റെ ഭാഗമായിരുന്നു ആസിഫ്. 2023ലെ മിനി ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് ആസിഫിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍