ഔട്ടിന് മാത്രമല്ല, വൈഡിനും നോബോളിനും ഡിആർഎസ്: വനിതാ ലീഗിലെ പരിഷ്കാരം ഐപിഎല്ലിലും

തിങ്കള്‍, 6 മാര്‍ച്ച് 2023 (13:36 IST)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരങ്ങൾ കഴിയുമ്പോൾ വലിയ ആവേശമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. വാശിയേറിയ ആദ്യ മത്സരങ്ങളിൽ മിന്നുന്ന പ്രകടനമാണ് പല താരങ്ങളും നടത്തിയത്. ടൂർണമെൻ്റിൽ നടത്തിയ ചില പരിഷ്കാരങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. അതിലൊന്നായിരുന്നു വൈഡ്, നോബോൾ എന്നിവയ്ൽ സംശയമുണ്ടെങ്കിൽ ടീമുകൾക്ക് ഡിആർഎസ് ഉപയോഗിക്കാം എന്നത്.
 
ടി20 ടൂർണമെൻ്റിൽ ആദ്യമായാണ് ഇത്തരമൊരു പരിഷ്കാരം ഏർപ്പെടുത്തുന്നത്. സംഭവം വിജയമായതോടെ വരാനിരിക്കുന്ന ഐപിഎല്ലിലും ഈ നിയമം പ്രാവർത്തികമാക്കുമെന്നാണ് റിപ്പോർട്ട്. വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറാണ് വൈഡ്/ നോബോളിന് ഡിആർഎസ് ആവശ്യപ്പെട്ടത്. തുടർന്നുള്ള മത്സരങ്ങളിൽ ഡൽഹി താരം ജെമിമെ റോഡ്രിഗസും ഗുജറാത്ത് ക്യാപ്റ്റൻ സ്നേഹ് റാണയും വൈഡ്/ നോബോൾ റിവ്യൂകൾ നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍