ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ പരീക്ഷിക്കുന്ന ബാസ് ബോൾ ശൈലിക്കെതിരെ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. പുതിയ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിൻ്റെയും പരിശീലകൻ ബ്രണ്ടൻ മക്കെല്ലത്തിലും കീഴിൽ മികച്ച നേട്ടമാണ് ടെസ്റ്റിൽ ഇംഗ്ലണ്ട് സ്വന്തമാക്കുന്നത്. ഈ ശൈലി ഉപയോഗിച്ച് കൊണ്ട് പാകിസ്ഥാനിലും ന്യൂസിലൻഡിലുമെല്ലാം ഇംഗ്ലണ്ട് വിജയിച്ചിരുന്നു. എന്നാൽ ഈ ശൈലി എല്ലായ്പോഴും വിജയകരമാകില്ലെന്നും ചില സാഹചര്യങ്ങളിൽ ഈ ശൈലി കാരണം ടീം തകർന്നടിഞ്ഞുപോകുമെന്നുമാണ് അശ്വിൻ പറയുന്നത്.
ഇംഗ്ലണ്ട് വേഗതയുള്ള ടെസ്റ്റ് ക്രിക്കറ്റാണ് കളിക്കുന്നത്. എന്നാൽ ചില തരം വിക്കറ്റുകളിൽ ഓരോ പന്തും അക്രമിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ പതറിപ്പോകും. ബാസ് ബോളിന് ഗുണങ്ങൾ എന്നത് പോലെ ദോഷങ്ങളുമുണ്ട്. ഈ സമീപനം പ്രവർത്തിക്കുമോ ഇല്ലയോ എന്ന് കളി അവസാനിക്കുമ്പോൾ മാത്രമെ നിങ്ങൾക്ക് മനസിലാകു.ചില പിച്ചുകളെ നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ അതിൻ്റെ ഗുണം ആ പിച്ച് നിങ്ങൾക്ക് നൽകും.അശ്വിൻ പറഞ്ഞു.