രാഹുലിനെ വിമർശിക്കുന്നവർ കളി അറിയാത്തവർ പിന്തുണയുമായി ഗൗതം ഗംഭീർ

വെള്ളി, 24 ഫെബ്രുവരി 2023 (21:12 IST)
അന്താരാഷ്ട്ര ക്രിക്കറ്റിനെ പറ്റി അറിവില്ലാത്തവരാണ് കെ എൽ രാഹുലിനെ കുറ്റം പറയുന്നതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റ് എളുപ്പമുള്ള കളിയല്ലെന്നും മികച്ച ഒരു താരം ഫോമൗട്ടായാൽ അവനെ പിന്തുണച്ച് ഫോമിലെത്തിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. കരിയറിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ സ്ഥിരതയോടെ റൺസ് നേടിയ ഒരു താരവും ക്രിക്കറ്റിലില്ല.എല്ലാവരും പ്രതിസന്ധികളിലൂടെ കടന്നുപോയവരാണ്. അതിനാൽ പ്രതിഭയെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയുമാണ് ചെയ്യേണ്ടതെന്നും ഗംഭീർ പറയുന്നു.
 
കെ എൽ രാഹുൽ നായകനായ ഐപിഎൽ ഫ്രാഞ്ചൈസി ലഖ്നൗ സൂപ്പർ ജയൻ്സിൻ്റെ ഉപദേശകൻ കൂടിയാണ് ഗൗതം ഗംഭീർ. കെ എൽ രാഹുലിനെ വിമർശിക്കുന്നവർ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കരിയർ ഗ്രാഫ് നോക്കുന്നത് നല്ലതായിരിക്കുമെന്നും ഗംഭീർ പറയുന്നു. പരമ്പരയ്ക്ക് ഇടയ്ക്ക് വെച്ച് ഒരു താരത്തെ ഇങ്ങനെ പറയരുത്. ആര് റൺസ് നേടും നേടില്ല എന്നെല്ലാം ടീം മാനേജ്മെൻ്റിനറിയാം. മുൻ താരങ്ങളും മാധ്യമങ്ങളും ആ ജോലി ചെയ്യേണ്ട. രാഹുൽ എത്ര വലിയ പ്രതിഭയാണെന്ന് എല്ലാവർക്കുമറിയാം. എല്ലാവരും അവനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഗംഭീർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍