ഒന്ന് പൊരുതാൻ പോലും കഴിയാതെ തോൽക്കുന്നത് നാണക്കേട്, ഓസീസിലെ ആരാധകർ അസ്വസ്ഥരും കോപത്തിലുമാണ്

ഞായര്‍, 26 ഫെബ്രുവരി 2023 (15:05 IST)
ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മേൽക്കൈ നേടിയിട്ടും ദയനീയമായി പരാജയപ്പെട്ട ഓസീസ് ടീമിനെതിരെ ആഞ്ഞടിച്ച് മുൻ ഓസീസ് താരം ഗ്രെഗ് ചാപ്പൽ. മൈക്ക് ടൈസൺ പണ്ട് ഇവാൻഡർ ഹോളിവീൽഡുമായുള്ള മത്സരത്തെ പറ്റി പറഞ്ഞത്. ആദ്യത്തെ അടി കിട്ടുന്നത് വരെ എല്ലാവർക്കും ഒരു പദ്ധതിയുണ്ടാകും എന്നാണ്. ഓസീസിൻ്റെ കളി കണ്ടിട്ട് അവർ സ്വന്തം കൈ കൊണ്ട് മുഖത്തിനിടിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും ചാപ്പൽ സിഡ്നി മോർണിംഗ് ഹെറാൾഡിൽ കുറിച്ചു.
 
ആദ്യ ടെസ്റ്റ് മത്സരത്തിൽ 132 റൺസിന് തോറ്റതിനെ തുടർന്ന് ഒരു പേസറിനെ മാറ്റി ഒരു സ്പിന്നറുമായാണ് ഓസീസ് കളിക്കാനിറങ്ങിയത്. സ്പിൻ ഒരിക്കലും ഓസീസിൻ്റെ ശക്തിയായിരുന്നില്ല. അതിനാൽ തന്നെ സ്പിന്നർമാർക്ക് അവസരം കൊടുത്തത് കൊണ്ട് ഓസീസ് ഇന്ത്യയിൽ വിജയിക്കണമെന്നില്ല. ഓസീസ് തങ്ങളുടെ ശക്തിയിൽ ഉറച്ച് വിശ്വസിക്കണം.അവർക്ക് ബാറ്റ് കൊണ്ട് മികച്ച പിന്തുണ നൽകാൻ ബാറ്റർമാർക്ക് സാധിക്കണം.
 
ഇന്ത്യയിലെ പിച്ചിലെ സാഹചര്യം മുതലെടുത്ത് ബൗൾ ചെയ്യാൻ കമ്മിൻസിനായില്ല.കമ്മിൻസ് ഷോട്ട് ബോളുകൾ കൂടുതൽ എറിയണമായിരുന്നു. സ്വീപ് ഷോട്ടുകളാണ് ഓസീസ് ബാറ്റർമാർ ആശ്രയിച്ചത്. 
 
സ്പിന്നിനെതിരെ മറ്റ് ഷോട്ടുകളൊന്നും പറ്റില്ലെന്ന രീതിയിലാണ് അവർ മുൻകൂട്ടി പദ്ധതിയിട്ട് ആ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചത്. ആദ്യ കുറച്ച് ഓവറുകൾ പിടിച്ചുനിൽക്കുക സ്ട്രൈക്ക് കൈമാറുക എന്നതാണ് ഇന്ത്യൻ സാഹചര്യത്തിൽ വിജയിക്കാനാവശ്യം. ഇത് നടപ്പാക്കാനായാൽ ഇന്ത്യൻ സാഹചര്യത്തിൽ കളിക്കുക എന്നത് അത്ര പ്രയാസകരമല്ല. ചാപ്പൽ പറഞ്ഞു.
ഓസീസിലെ ആരാധകർ ടീമിൻ്റെ പ്രകടനത്തിൽ നിരാശരും അസ്വസ്ഥരും കോപാകുലരുമാണെന്നും ചാപ്പൽ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍