ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ സ്പിന്നർമാർ അരങ്ങുവാണതോടെ അമ്പയർമാരുടെ പല തീരുമാനങ്ങളും ടീം നായകന്മാർക്ക് ചോദ്യം ചെയ്യേണ്ടതായി വന്നിരുന്നു. ഓസീസിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ ലബുഷെയ്നിനെതിരെയും സ്മിത്തിനെതിരെയും റിവ്യൂ എടുത്ത ഇന്ത്യ തങ്ങളുടെ 3 റിവ്യൂകളും നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് നിയമത്തിലെ പഴുതുകൾ മുതലെടുക്കുകയാണെന്ന് മുൻ ഇന്ത്യൻ താരം പാർഥീവ് പട്ടേൽ പറയുന്നു.
ഓൺ ഫീൽഡ് അമ്പയർ നോട്ടൗട്ട് വിധിച്ചാൽ ഡിആർഎസ് എടുക്കുകയല്ലാതെ എതിർ ടീം ക്യാപ്റ്റന് വേറെ വഴിയില്ല. എന്നാൽ ബാറ്റർ ബീറ്റണായ പന്തുകളിൽ സ്റ്റംബിംഗ് നടത്തി കീപ്പർ ഔട്ടിനായി അപ്പീൽ ചെയ്യും.സ്റ്റമ്പിംഗുകൾ സാധാരണ ഓൺഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് വിടുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഔട്ടാകുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കപ്പെടും. ഡിആർഎസ് എടുക്കാതെ തന്നെ എല്ലാ കാര്യങ്ങളും ഇതോടെ നടക്കും.റിവ്യൂ നഷ്ടമാകുകയുമില്ല. പാർഥീവ് പറഞ്ഞു.