കമ്മിന്‍സ് തിരിച്ചെത്തില്ല; ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുക സ്റ്റീവ് സ്മിത്ത്

വെള്ളി, 24 ഫെബ്രുവരി 2023 (13:59 IST)
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുക സ്റ്റീവ് സ്മിത്ത്. രണ്ടാം ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ടീമിനെ നയിക്കാനുള്ള ചുമതല സ്റ്റീവ് സ്മിത്തിന് ലഭിച്ചത്. കുടുംബപരമായ ആവശ്യത്തിനുവേണ്ടിയാണ് പാറ്റ് കമ്മിന്‍സ് ഡല്‍ഹി ടെസ്റ്റിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 2-0 ത്തിന് ലീഡ് ചെയ്യുകയാണ് ഇന്ത്യ ഇപ്പോള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍