2 വർഷം കൊണ്ട് അതിശയിപ്പിക്കുന്ന മുന്നേറ്റം, ഫാബ് 4ൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി ജോ റൂട്ട്

ചൊവ്വ, 28 ഫെബ്രുവരി 2023 (17:31 IST)
ലോകക്രിക്കറ്റിൽ നിലവിൽ കളിക്കുന്ന ഏറ്റവും മികച്ച നാല് താരങ്ങളായി കണക്കാക്കുന്നത് ഇന്ത്യയുടെ വിരാട് കോലി, ഓസീസിൻ്റെ സ്റ്റീവ് സ്മിത്ത്,ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട്, ന്യൂസിലൻഡിനെൻ്റെ കെയ്ൻ വില്യംസൺ എന്നിവരെയാണ്. നാലുപേരെയും ചേർത്ത് ഫാബ് 4 എന്നാണ് വിശേഷിക്കപ്പെടുന്നത്. ഇടക്കാലത്ത് ഒന്ന് നിറം മങ്ങിയെങ്കിലും നിലവിൽ ഫാബ് 4ൽ ടെസ്റ്റിൽ ഏറ്റവും മികച്ച റെക്കോർഡ് ഇംഗ്ലണ്ട് താരമായ ജോ റൂട്ടിനാണ്.
 
2021ൻ്റെ തുടക്കത്തിൽ ഫാബ് 4ൽ ടെസ്റ്റിൽ 27 സെഞ്ചുറിയുമായി ഇന്ത്യൻ താരം വിരാട് കോലിയായിരുന്നു സെഞ്ചുറികണക്കിൽ മുന്നിലുണ്ടായിരുന്നത്. ഓസീസ് താരം സ്റ്റീവ് സ്മിത്തിന് 26ഉം കെയ്ൻ വില്യംസണിന് 24ഉം ജോ റൂട്ടിന് 17ഉം സെഞ്ചുറിയായിരുന്നു 2021ൽ ഉണ്ടായിരുന്നത്. എന്നാൽ 2021 മുതൽ അവിശ്വസനീയമായ പ്രകടനം നടത്തുന്ന ജോ റൂട്ട് 2 വർഷം കൊണ്ട് തൻ്റെ സമകാലീകർക്ക് ഒപ്പമെത്തിയിരിക്കുകയാണ്.
 
2021ന് ശേഷം ടെസ്റ്റിൽ സെഞ്ചുറി നേടാനാകാത്ത കോലിയ്ക്ക് 27 സെഞ്ചുറികളാണ് ഇപ്പോഴും തൻ്റെ പേരിലുള്ളത്. ഈ കാലയളവിൽ സ്റ്റീവ് സ്മിത്ത് നാലും കെഉൻ വില്യംസൺ രണ്ടും സെഞ്ചുറികളാണ് കണ്ടെത്തിയത്. ജോ റൂട്ടാകട്ടെ ഈ സമയത്തിനുള്ളിൽ നേടിയത് 12 സെഞ്ചുറികളാണ്. ഇതോടെ താരത്തിൻ്റെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണം 29 ആയിരിക്കുകയാണ്. ഫാബ് 4ൽ 30 സെഞ്ചുറികളുമായി ഓസീസിൻ്റെ സ്റ്റീവ് സ്മിത്ത് മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍