തലയിലെ തൊപ്പി ഊരി ആരാധകനെ തല്ലി ഷാക്കിബ് അല്‍ ഹസന്‍ (വീഡിയോ)

ഞായര്‍, 12 മാര്‍ച്ച് 2023 (08:15 IST)
ആരാധകനോട് കോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന്‍. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ തന്നെ വളഞ്ഞ ആരാധകനെ തലയിലെ തൊപ്പി ഊരി ഷാക്കിബ് തല്ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനു ശേഷമുള്ള ഒരു പരിപാടിക്കിടെയാണ് ഷാക്കിബിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ചത്തോഗ്രമിലെ സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിലാണ് സംഭവം. 
 


മത്സരം അവസാനിച്ച് മൂന്നു മണിക്കൂര്‍ കഴിഞ്ഞ ശേഷവും ഷാക്കിബ് പരസ്യ സംബന്ധമായ ചില കാര്യങ്ങള്‍ക്കു വേണ്ടി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അവിടെ വച്ചാണു താരത്തെ ആരാധകര്‍ വളഞ്ഞത്. കാറില്‍ കയറാന്‍ പോയപ്പോള്‍ ഒരു ആരാധകന്‍ താരത്തിന്റെ തലയില്‍നിന്ന് തൊപ്പിയെടുത്തതാണു പ്രകോപനത്തിനു കാരണമായതെന്ന് ബംഗ്ലാദേശ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് തൊപ്പി പിടിച്ചു വാങ്ങിയ താരം ആരാധകര്‍ക്കെതിരെ തിരിയുകയായിരുന്നു. ഷാക്കിബ് തൊപ്പി കൊണ്ട് ആരാധകനെ തല്ലാന്‍ ഓങ്ങുന്നതും വീഡിയോയില്‍ കാണാം. തൊപ്പി കൊണ്ട് ഷാക്കിബ് പലതവണ ആരാധകനെ അടിക്കുന്നുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍