ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ പുതിയ സോഷ്യൽ മീഡിയ നെറ്റ്വർക്ക് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മാസ്റ്റഡോൺ മാതൃകയിൽ ഒരു ഡീ സെൻട്രലൈസ്ഡ് സോഷ്യൽ മീഡിയ വെബ്സൈറ്റിന് തുടക്കമിടാനാണ് പദ്ധതിയെന്നാണ് വിവരം. ഇലോൺ മസ്കിൻ്റെ വരവോടെ ട്വിറ്ററിൻ്റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കാനാണ് മെറ്റയുടെ ശ്രമം.