'ലിഫ്റ്റ്' ഡയറക്ട് ഒ.ടി.ടി റിലീസ് ആയതിനുശേഷം ബോസ് ഫെയിം നടന്‍ കവിന്‍ നായകനായ എത്തുന്ന 'ദാദ'തിയേറ്ററുകളില്‍ എത്തി. നാലു വര്‍ഷത്തിനു ശേഷമാണ് നടന്റെ ഒരു സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ദാദയില്‍ മികച്ച പ്രകടനം തന്നെയാണ് നടന്‍ കാഴ്ചവച്ചത് എന്ന് സിനിമ കണ്ടവര്‍ പറയുന്നു.ചിത്രത്തിന്റെ ക്ലൈമാക്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അപര്‍ണ ദാസും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. എല്ലാ തലമുറയിലെയും പ്രേക്ഷകര്‍ക്ക് ഇണങ്ങുന്ന ഒരു ന്യൂജെന്‍ പ്രണയകഥയാണ് സംവിധായകന്‍ ഗണേഷ് ബാബു സിനിമയിലൂടെ പറഞ്ഞിരിക്കുന്നത്.