അപര്‍ണ ദാസിന്റെ 'ദാദ', ട്രെയ്‌ലര്‍ പുറത്ത്,ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 6 ഫെബ്രുവരി 2023 (11:19 IST)
നടി അപര്‍ണ ദാസിന്റെ പുതിയ തമിഴ് ചിത്രമാണ് 'ദാദ'.നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയില്‍ ബിഗ് ബോസ് ഫെയിം നടന്‍ കവിനാണ് നായകന്‍. ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.രണ്ട് മിനിറ്റിലധികം വരുന്ന ട്രെയിലര്‍ ഒരു ക്ലീന്‍ ഫീല്‍ ഗുഡ് എന്റര്‍ടെയ്നര്‍ വാഗ്ദാനം ചെയ്യുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കാമുകിയെ ഗര്‍ഭിണിയാക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
 
ഒളിമ്പിയ മൂവീസിന്റെ ബാനറില്‍ എസ്.അംബേത്ത് കുമാറാണ് ദാദ നിര്‍മ്മിച്ചിരിക്കുന്നത്. ഭാഗ്യരാജ്, ഐശ്വര്യ, വിടിവി ഗണേഷ്, പ്രദീപ് ആന്റണി, ഹരീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍