India, T20 World Cup 2024: ഓസ്‌ട്രേലിയയോട് തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്തോ?

രേണുക വേണു
തിങ്കള്‍, 24 ജൂണ്‍ 2024 (09:36 IST)
India, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന സുപ്രധാന മത്സരങ്ങളില്‍ ഒന്നായ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഇന്ന്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ആറ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സെമിയില്‍ എത്തും. ഓസ്‌ട്രേലിയയോട് ചെറിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും ഇന്ത്യക്ക് സെമി സാധ്യതകള്‍ ഉണ്ട്. അതേസമയം ഇന്ത്യ സെമിയില്‍ എത്താതെ പുറത്താകുന്ന സാഹചര്യവും നിലനില്‍ക്കുന്നു. 
 
41 റണ്‍സിനോ അതില്‍ അധികമോ മാര്‍ജിനില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കുകയും അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ 83 റണ്‍സിനു തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്താകും. വന്‍ മാര്‍ജിനിലുള്ള തോല്‍വികള്‍ക്ക് മാത്രമേ ഇന്ത്യയുടെ സെമി സാധ്യതകളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കൂ. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഇന്ത്യ സെമിയില്‍ പ്രവേശിക്കുകയും ബംഗ്ലാദേശിനെ അഫിഗാനിസ്ഥാന്‍ തോല്‍പ്പിക്കുക കൂടി ചെയ്താല്‍ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്താകും. 
 
സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article