കോലിയും രോഹിത്തും 2022ലെ തെറ്റുകൾ ആവർത്തിക്കരുത്, ഉപദേശവുമായി മഞ്ജരേക്കർ

അഭിറാം മനോഹർ
ബുധന്‍, 29 മെയ് 2024 (16:24 IST)
വിരാട് കോലിയും രോഹിത് ശര്‍മയും കഴിഞ്ഞ ടി20 ലോകകപ്പിലെ തങ്ങളുടെ മുന്‍ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. 2022ലെ ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്താകുന്നതിന് കാരണമായത് മോശം സ്‌ട്രൈക്ക് റേറ്റിലുള്ള കോലിയുടെയും രോഹിത്തിന്റെയും പ്രകടനങ്ങളായിരുന്നുവെന്നും ഇംഗ്ലണ്ടിനെതിരെയുണ്ടായ ഈ പിഴവുകള്‍ ഇത്തവണ ഇരുവരും ആവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും മഞ്ജരേക്കര്‍ പറഞ്ഞു.
 
2 വര്‍ഷം മുന്‍പ് ഇംഗ്ലണ്ടിലെ അഡലെയ്ഡില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 168 റണ്‍സാണ് നേടിയത്. ആദ്യ 10 ഓവറില്‍ വെറും 62 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. രോഹിത് ശര്‍മ 28 പന്തില്‍ 27 റണ്‍സും കോലി 27 പന്തില്‍ 50 റണ്‍സുമായിരുന്നു മത്സരത്തീല്‍ നേടിയത്. അവസാന ഓവറുകളില്‍ 33 പന്തില്‍ 63 റണ്‍സുമായി തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു അന്ന് ഇന്ത്യയ്ക്ക് സാമാന്യം ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിജയലക്ഷ്യം 16 ഓവറില്‍ പിന്തുടരുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article