13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മലയാളിയെത്തി,ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് സഞ്ജു, സന്നാഹമത്സരത്തിൽ കളിക്കില്ല

അഭിറാം മനോഹർ

ബുധന്‍, 29 മെയ് 2024 (12:15 IST)
മലയാളി താരം സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍,ആവേശ് ഖാന്‍,യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ നേരത്തെ തന്നെ അമേരിക്കയിലെത്തിയിരുന്നു. വിരാട് കോലി,റിങ്കു സിംഗ് എന്നിവര്‍ മാത്രമാണ് ഇനി ടീമിനൊപ്പം ചേരാനുള്ളത്. ജൂണ് ഒന്നിന് ബംഗ്ലാദേശുമായുള്ള സന്നാഹമത്സരത്തോടെയാകും ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിന് തുടക്കമാവുക.
 
ജൂണ് രണ്ടിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂണ് ഒന്നിനാണ് ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സന്നാഹമത്സരം. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒന്‍പതിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. ജൂണ്‍ രണ്ടിന് നടക്കുന്ന അമേരിക്ക- കാനഡ മത്സരത്തോടെയാകും ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍