ഇന്ത്യയുടെ ഭാവി അവനിലാണ്, ജയ്സ്വാളിന് വേണ്ടി യുവതാരത്തെ തഴഞ്ഞതിനെതിരെ ഓയിൻ മോർഗാൻ

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (19:46 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഓപ്പണിംഗ് താരം ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഗില്ലിനെ പുറത്താക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇന്ത്യയ്ക്കായി ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ഗില്ലിന് സാധിക്കുമെന്നും മോര്‍ഗന്‍ പറയുന്നു.
 
ഞാന്‍ തീര്‍ച്ചയായും ജയ്‌സ്വാളിന് മുകളില്‍ ഗില്ലിനെയാകും ടീമില്‍ തിരെഞ്ഞെടുക്കുക. അവന്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എനിക്കറിയാം. ഇന്ത്യയുടെ ഭാവി നായകനാണ് അവന്‍. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ഇത്തരം താരങ്ങളെ ആവശ്യമുണ്ട്. 2020ലും 2021ലും കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് നായകനായിരുന്ന ഓയിന്‍ മോര്‍ഗന്‍ 2021ല്‍ കൊല്‍ക്കത്തയെ ഫൈനല്‍ വരെയെത്തിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലും അന്ന് കൊല്‍ക്കത്ത ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യയ്ക്കായി 14 ടി20 മത്സരങ്ങള്‍ കളിച്ച ശുഭ്മാന്‍ ഗില്‍ 25.8 ശരാശരിയില്‍ 335 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കായി 17 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള യശ്വസി ജയ്‌സ്വാള്‍ 33.5 ശരാശരിയില്‍ 502 റണ്‍സാണ് നേടിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍