കിരീടം മോഹിച്ച് ആരും പോരണ്ട, പാകിസ്ഥാൻ്റേത് ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയെന്ന് ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ

തിങ്കള്‍, 27 മെയ് 2024 (17:57 IST)
Pakistan Bowlers, Pakistan
വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഏറ്റവും ശക്തമായ ബൗളിംഗ് ലൈനപ്പുള്ള ടീം പാകിസ്ഥാനെന്ന് പാകിസ്ഥാന്‍ താരമായ ഷാഹിദ് അഫ്രീദി. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീം ഇത്തവണ ഫൈനല്‍ വരെയെത്തുമെന്നും അഫ്രീദി പ്രതീക്ഷ പ്രകടിപ്പിച്ചു. വെസ്റ്റിന്‍ഡീസിലെയും അമേരിക്കയിലെയും സാഹചര്യങ്ങള്‍ പാകിസ്ഥാന്‍ ടീമിന് അനുകൂലമാണ്. പാക് ടീമിലെ സ്പിന്നര്‍മാരും പേസര്‍മാരും മികച്ചവരാണ്. ബാറ്റിംഗിലും മികച്ച താരങ്ങള്‍ പാക് ടീമിലുണ്ട്. അഫ്രീദി പറഞ്ഞു.
 
 ലോകത്തിലെ ഒരു ക്രിക്കറ്റ് ടീമിനും നിലവില്‍ പാകിസ്ഥാനെ പോലെ ശക്തമായ ബൗളിംഗ് ലൈനപ്പുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ടീമിലെ നാല് പേസര്‍മാരും ഏറെ കഴിവുള്ളവരാണ്. ബെഞ്ചിലുള്ള അബ്ബാസിനെ പോലുള്ള ബൗളര്‍മാരും മികച്ചവരാണ്. ഇത്രയും ലോകോത്തര ബൗളര്‍മാരുള്ളപ്പോള്‍ അവര്‍ ബാറ്റര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പാണ്. പാകിസ്ഥാന്‍ തന്നെയാണ് ഈ ലോകകപ്പിലെ ഫേവറേറ്റ്‌സ്. അഫ്രീദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍