പാകിസ്ഥാനോട് ടി20 കളിച്ചുനടക്കുന്നതിലും ഭേദം ഐപിഎല്ലിൽ തുടരുന്നതായിരുന്നു, ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചതിൽ വിമർശനവുമായി ഇംഗ്ലണ്ട് മുൻ താരം

അഭിറാം മനോഹർ

തിങ്കള്‍, 27 മെയ് 2024 (15:52 IST)
England, Pakistan
ടി20 ലോകകപ്പിന് മുന്‍പായി നടക്കുന്ന പാകിസ്ഥാനെതിരായ ടി20 പരമ്പരയിലേക്ക് ഐപിഎല്ലില്‍ നിന്നും താരങ്ങളെ തിരിച്ചുവിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തിനെതിരെ മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍. ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടെ ഇംഗ്ലണ്ട് താരങ്ങളെ ഐപിഎല്ലില്‍ നിന്നും തിരിച്ചുവിളിച്ചതിനെയാണ് വോണ്‍ വിമര്‍ശിച്ചത്.
 
 ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ തിരിച്ചുവിളിച്ചതോടെ ആര്‍സിബിക്ക് വില്‍ ജാക്‌സിന്റെ സേവനവും കൊല്‍ക്കത്ത, രാജസ്ഥാന്‍ ടീമുകള്‍ക്ക് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട്,ജോസ് ബട്ട്ലര്‍ എന്നിവരുടെ സേവനവും നഷ്ടമായിരുന്നു. പാകിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരം മഴ മൂലം മുടങ്ങിയതോടെയാണ് ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ച തീരുമാനം നഷ്ടമായിരുന്നുവെന്ന് വോണ്‍ പറഞ്ഞത്. ഇംഗ്ലണ്ട് താരങ്ങളായ വില്‍ ജാക്‌സ്, ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍ എന്നിവര്‍ ഐപിഎല്ലിലെ സുപ്രധാനമായ മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്ന താരങ്ങളായിരുന്നു. ഐപിഎല്ലിലെ കാണികള്‍,സമ്മര്‍ദ്ദം, താരങ്ങളുടെ മേലുള്ള പ്രതീക്ഷ എന്നിവ ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റിന് ഒരുങ്ങുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങളെ സഹായിക്കുമായിരുന്നു. പാകിസ്ഥാനെതിരായ പരമ്പരയേക്കാള്‍ അത് ഇംഗ്ലണ്ട് ക്രിക്കറ്റിന് ഗുണം ചെയ്‌തേനെ. മൈക്കല്‍ വോണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍