Sanju Samson: കപ്പില്ലെങ്കിലെന്ത് നിരാശപ്പെടേണ്ട, ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ആദ്യ അഞ്ചിൽ സഞ്ജുവും

അഭിറാം മനോഹർ

ഞായര്‍, 26 മെയ് 2024 (23:29 IST)
ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ കിരീടനേട്ടം സ്വന്തമാക്കാനായില്ലെങ്കിലും സഞ്ജു സാംസണ് ഐപിഎല്ലിലെ തന്റെ എക്കാലത്തെയും മികച്ച സീസണാണ് കടന്നുപോയത്. കരിയറില്‍ ആദ്യമായി ഐപിഎല്ലില്‍ 500+ സീസണ്‍ സ്വന്തമാക്കിയ സഞ്ജു സാംസണ്‍ 15 മത്സരങ്ങളില്‍ നിന്നും 531 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ സഞ്ജുവിന് സാധിച്ചു. അവസാന 2 മത്സരങ്ങളില്‍ നിറം മങ്ങിയതാണ് സഞ്ജുവിന് തിരിച്ചടിയായത്.
 
15 മത്സരങ്ങളില്‍ നിന്നും 741 റണ്‍സ് സ്വന്തമാക്കിയ ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 61.75 ശരാശരിയിലാണ് കോലിയുടെ നേട്ടം. 583 റണ്‍സുമായി ചെന്നൈ നായകനായ റുതുരാജ് ഗെയ്ക്ക്വാദാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 573 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 15 മത്സരങ്ങളില്‍ നിന്നും 567 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍