Sanju Samson: സഞ്ജുവിന് ഐപിഎല്‍ കിരീടമുള്ള കാര്യം നിങ്ങള്‍ക്കറിയുമോ?

രേണുക വേണു

വ്യാഴം, 23 മെയ് 2024 (20:54 IST)
Sanju Samson: മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ എത്തിയിരിക്കുകയാണ്. രണ്ട് ജയം മാത്രം അകലെയാണ് രാജസ്ഥാന്റെ ഐപിഎല്‍ കിരീടം. മലയാളി താരം നയിക്കുന്ന ടീം ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അങ്ങനെ കപ്പ് നേടിയാല്‍ അത് സഞ്ജുവിന്റെ ആദ്യത്തെ ഐപിഎല്‍ കിരീടമായിരിക്കുമോ? അല്ല ! 
 
സഞ്ജുവിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു ഐപിഎല്‍ കിരീടമുണ്ട്. 2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയപ്പോള്‍ സഞ്ജു ആ ടീമിന്റെ ഭാഗമായിരുന്നു. അന്ന് വെറും 17 വയസ്സായിരുന്നു സഞ്ജുവിന്റെ പ്രായം. ആ സീസണില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി ഒരു കളിയില്‍ പോലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. 2013 ലേക്ക് എത്തിയപ്പോള്‍ സഞ്ജുവിനെ കൊല്‍ക്കത്ത റിലീസ് ചെയ്തു. എങ്കിലും സാങ്കേതികമായി പറഞ്ഞാല്‍ സഞ്ജു നേരത്തെ തന്നെ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍