Glenn Maxwell: സിക്‌സടി വീരന്‍ ഐപിഎല്ലില്‍ ഡക്കടി വീരന്‍ ! വീണ്ടും നിരാശപ്പെടുത്തി മാക്‌സ്വെല്‍

രേണുക വേണു

ബുധന്‍, 22 മെയ് 2024 (21:11 IST)
Glenn Maxwell: വീണ്ടും നിരാശപ്പെടുത്തി ഗ്ലെന്‍ മാക്‌സ്വെല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററില്‍ ആദ്യ പന്തില്‍ മാക്‌സ്വെല്‍ പുറത്തായി. ആര്‍സിബി ബാറ്റിങ് നിരയില്‍ അഞ്ചാമനായി ക്രീസിലെത്തിയ മാക്‌സ്വെല്‍ കൂറ്റന്‍ ഷോട്ടിനായി ശ്രമിച്ചാണ് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 
 
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിന് പുറത്തായ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി മാക്‌സ്വെല്ലിന്റെ പേരില്‍. ഇത് 18-ാം തവണയാണ് മാക്‌സ്വെല്‍ ഐപിഎല്ലില്‍ ഡക്കിനു പുറത്താകുന്നത്. ആര്‍സിബിയുടെ മറ്റൊരു താരം ദിനേശ് കാര്‍ത്തിക്കും 18 ഡക്കോടെ ഒന്നാം സ്ഥാനത്തുണ്ട്. രോഹിത് ശര്‍മ (17), പിയൂഷ് ചൗള (16), സുനില്‍ നരെയ്ന്‍ (16) എന്നിവരാണ് ഡക്ക് പട്ടികയില്‍ മാക്‌സ്വെല്ലിനും കാര്‍ത്തിക്കിനും പിന്നിലുള്ളത്. 
 
ഈ സീസണില്‍ മാത്രം നാല് കളികളിലാണ് മാക്‌സ്വെല്‍ ഡക്കിനു പുറത്തായത്. ഈ സീസണില്‍ ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്ന് മാക്‌സ്വെല്‍ ആകെ നേടിയിരിക്കുന്നത് വെറും 52 റണ്‍സാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍