Dinesh Karthik: നന്ദി ഡികെ ! ഇനിയൊരു ഐപിഎല്‍ കളിക്കാന്‍ ദിനേശ് കാര്‍ത്തിക് ഇല്ല

രേണുക വേണു

വ്യാഴം, 23 മെയ് 2024 (07:06 IST)
Dinesh Karthik: ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ ദിനേശ് കാര്‍ത്തിക്. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോടു തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തായതിനു പിന്നാലെയാണ് തീരുമാനം. തോല്‍വിക്കു ശേഷം കീപ്പര്‍ ഗ്ലൗസ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് കാര്‍ത്തിക് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. അതേസമയം വിരമിക്കല്‍ തീരുമാനം കാര്‍ത്തിക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 
 
മത്സരശേഷം ആര്‍സിബി താരങ്ങള്‍ കാര്‍ത്തിക്കിനു ഗാര്‍ഡ് ഓണ് ഓണര്‍ നല്‍കിയത് ഏറെ വൈകാരികമായാണ്. തോല്‍വിയില്‍ വിഷമിച്ചു നിന്ന കാര്‍ത്തിക്കിനെ വിരാട് കോലി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. 
 
38 കാരനായ കാര്‍ത്തിക് 257 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 135.36 സ്‌ട്രൈക്ക് റേറ്റില്‍ 4842 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ മാത്രം ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ നിന്ന് 187.36 സ്‌ട്രൈക്ക് റേറ്റില്‍ 326 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ 22 അര്‍ധ സെഞ്ചുറികളാണ് കാര്‍ത്തിക് നേടിയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍