ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ വെട്ടിലായി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ്. സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് അവസാനം കളിച്ച നാല് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയാണ് പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് വീണത്. ക്വാളിഫയറില്‍ എത്താന്‍ വിജയം വേണമെന്ന അവസ്ഥയില്‍ കൊല്‍ക്കത്തയെ നേരിടാന്‍ എത്തിയ രാജസ്ഥാന് ഇന്നലെ മഴ വില്ലനാവുകയായിരുന്നു.
മഴ മൂലം മത്സരം ഉപേക്ഷിച്ചതോടെ 17 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനം നഷ്ടമായതോടെ ഇനിയുള്ള 3 മത്സരങ്ങളില്‍ വിജയിച്ചെങ്കില്‍ മാത്രമെ ഐപിഎല്‍ കിരീടം സ്വന്തമാക്കാനാകു. 22ന് ആര്‍സിബിക്കെതിരെ എലിമിനേറ്റര്‍ മത്സരമാകും രാജസ്ഥാന്‍ ഇനി കളിക്കുക. ഇതില്‍ വിജയിച്ചാല്‍ ക്വാളിഫയര്‍ റൗണ്ടില്‍ തോല്‍ക്കുന്ന ടീമിനെ രാജസ്ഥാന് നേരിടേണ്ടി വരും. ഇതിലും വിജയിച്ചെങ്കില്‍ മാത്രമെ ഫൈനല്‍ യോഗ്യത നേടാനാകു.
സീസണിലെ അവസാന 6 മത്സരങ്ങളിലും വിജയിച്ച് വമ്പന്‍ ഫോമിലുള്ള ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇതില്‍ വിജയിച്ചാലും അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയേയോ ഹൈദരാബാദിനെയോ നേരിടേണ്ടി വരും. നിലവിലെ ഫോമില്‍ രാജസ്ഥാന് ഈ മത്സരങ്ങളെല്ലാം തന്നെ കടുത്ത വെല്ലുവിളിയാകും. സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാമതായി എത്തുമെന്ന കരുതിയ ഇടത്ത് നിന്നാണ് കഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. നിലവില്‍ പ്ലേ ഓഫില്‍ കളിക്കുന്ന 4 ടീമുകളില്‍ ഏറ്റവും മോശം ഫോമിലുള്ള ടീമാണ് രാജസ്ഥാന്.