Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

അഭിറാം മനോഹർ

തിങ്കള്‍, 20 മെയ് 2024 (16:38 IST)
പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെതിരെ നടത്തിയ പ്രകടനത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയെ പ്രശംസിച്ച് നായകനായ പാറ്റ് കമ്മിന്‍സ്. സീസണില്‍ ഹൈദരാബാദിന്റെ വിജയങ്ങളില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള അഭിഷേകിനെതിരെ പന്തെറിയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കമ്മിന്‍സ് വ്യക്തമാക്കി. പഞ്ചാബിനെതിരെ 28 പന്തില്‍ നിന്നും 66 റണ്‍സടിച്ച അഭിഷേകാണ് ഹൈദരാബാദിന്റെ വിജയം വേഗത്തിലാക്കിയത്.
 
 അഭിഷേകിന്റെ ബാറ്റിംഗ് അതിശയകരമാണ്. അദ്ദേഹത്തിനെതിരെ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കമ്മിന്‍സ് പറഞ്ഞു. അതേസമയം സീസണിലെ പുതിയ കണ്ടുപിടുത്തമായ സണ്‍റൈസേഴ്‌സിന്റെ ഓള്‍ റൗണ്ടര്‍ താരമായ നിതീഷ്‌കുമാര്‍ റെഡ്ഡീയേയും കമ്മിന്‍സ് പുകഴ്ത്തി. നിതീഷ് ടോപ് ക്ലാസ് കളിക്കാരനാണെന്നും പ്രായത്തിനപ്പുറം പക്വതയുള്ളതിനാല്‍ തന്നെ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ അനുയോജ്യനായ താരമാണെന്നും കമ്മിന്‍സ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍