ടി20 ലോകകപ്പിന് മുന്‍പായുള്ള സന്നാഹമത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. നെതര്‍ലന്‍ഡ്‌സാണ് 20 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 18.5 ഓവറില്‍ 161 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 28 പന്തില്‍ 55 റണ്‍സെടുത്ത റിട്ടയര്‍ഡ് ഹര്‍ട്ടായ ലെവിറ്റാണ് നെതര്‍ലാന്‍ഡ്‌സിനെ മികച്ച നിലയിലെത്തിച്ചത്.