പന്തെറിയാന്‍ പറ്റില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ ടി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല; റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 10 ഒക്‌ടോബര്‍ 2021 (20:40 IST)
പന്തെറിയാനുള്ള ഫിറ്റ്‌നെസ് ഇല്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെ ടി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിന്റെ ഭാഗമാക്കുകയാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും ലക്ഷ്യം. എന്നാല്‍, ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ പോലും പാണ്ഡ്യ പന്തെറിഞ്ഞിട്ടില്ല. ഇതാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ലോകകപ്പിനു മുന്‍പ് പാണ്ഡ്യ പന്തെറിയാനുള്ള ഫിറ്റ്‌നെസ് വീണ്ടെടുത്തില്ലെങ്കില്‍ പ്ലേയിങ് ഇലവനില്‍ താരത്തിനു സ്ഥാനമുണ്ടാകില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ലോകകപ്പ് സ്‌ക്വാഡില്‍ മറ്റൊരു ഓള്‍റൗണ്ടറെ ഉള്‍ക്കൊള്ളിക്കുന്ന കാര്യവും ആലോചനയിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article