ടി 20 ലോകകപ്പിലും ഹാര്‍ദിക് പാണ്ഡ്യ ബോളെറിയില്ല!

തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (19:48 IST)
ടി 20 ലോകകപ്പിലും ഹാര്‍ദിക് പാണ്ഡ്യ ബോളെറിയില്ലെന്ന് റിപ്പോര്‍ട്ട്. ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ഹാര്‍ദിക് പാണ്ഡ്യയെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഹാര്‍ദിക്കിന് ബോളെറിയാന്‍ സാധിക്കില്ല. താരത്തിന്റെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങളാണ് ഇതിനു കാരണം. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ ഇതുവരെ ഹാര്‍ദിക് ബോളെറിഞ്ഞിട്ടില്ല. ബോളെറിയുമ്പോള്‍ ഹാര്‍ദിക്കിന് പെട്ടന്ന് പരുക്ക് പറ്റുന്നതാണ് ഐപിഎല്ലില്‍ എറിയിപ്പിക്കാത്തതിനു കാരണമെന്നാണ് മുംബൈ കോച്ച് മഹേള ജയവര്‍ധനെ പറയുന്നത്. 
 
ഹാര്‍ദിക് പാണ്ഡ്യ ബോളെറിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ഹാര്‍ദിക്കിനെ ബൗളറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കില്‍ ശര്‍ദുല്‍ താക്കൂറിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍