ടി 20 ലോകകപ്പില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ ഓപ്പണര്‍മാരാകാന്‍ സാധ്യത. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഓപ്പണറായാണ് കോലി ഇറങ്ങുന്നത്. പവര്‍പ്ലേയില്‍ കൃത്യമായി റണ്‍സ് നേടാന്‍ കോലിക്ക് സാധിക്കുന്നതായാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ചലഞ്ച് ഏറ്റെടുക്കാന്‍ കോലി തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടി 20 യില്‍ ഓപ്പണറായി ഇറങ്ങാന്‍ ബുദ്ധിമുട്ടില്ലെന്ന് കോലി അറിയിച്ചിട്ടുണ്ട്.