ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റം; നാല് പേര്‍ പരിഗണനയില്‍, കൂട്ടത്തില്‍ സഞ്ജുവും ! തീരുമാനം പത്തിനു മുന്‍പ്

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (14:35 IST)
ഇന്ത്യയുടെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പായി. തുടര്‍ച്ചയായി മോശം ഫോമിലുള്ള നാല് താരങ്ങള്‍ക്ക് പകരം യുഎഇയില്‍ മികവ് പുലര്‍ത്തുന്ന നാല് പേരെ സ്‌ക്വാഡില്‍ ഉള്‍ക്കൊള്ളിക്കാനാണ് ബിസിസിഐയുടെ ആലോചന. 
 
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ബുവനേശ്വര്‍ കുമാര്‍ എന്നിവരായിരിക്കും സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലേക്ക് താഴുക. ഇവര്‍ക്ക് പകരം ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ചഹര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. 
 
രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയിലോ മധ്യനിര ബാറ്റ്‌സ്മാന്‍ എന്ന നിലയിലോ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കം ബിസിസിഐയോട് അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
ടി 20 ലോകകപ്പിലെ സ്‌ക്വാഡില്‍ ഒക്ടോബര്‍ പത്തിനു മുന്‍പ് മാറ്റം പ്രഖ്യാപിക്കും. സ്‌ക്വാഡിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഐസിസിയെ അറിയിക്കേണ്ടത് ഒക്ടോബര്‍ പത്തിനാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍