ഫിഷ് ടാങ്കിൽ ഹൈഡ്രോ കഞ്ചാവ്, കൃഷിയും വിൽപനയും തകൃതി ഒടുവിൽ പിടിയിൽ

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (22:02 IST)
ബെംഗളൂരു ബിഡദിയിലെ ഫ്‌ളാറ്റില്‍ ആധുനിക സംവിധാനങ്ങളോടെ കഞ്ചാവ് വളര്‍ത്തിയിരുന്ന ഇറാനിയൻ പൗരനെ(ജാവേദ് റൊസ്താംപൗര്‍ ഘോത്ബ് അല്‍ദിന്‍)(34)അറസ്റ്റ് ചെയ്‌തു. പഠനകാലം മുതൽ ലഹരിക്ക് അടിമയായ ഇയാൾ തന്റെ ഫ്ലാറ്റിലാണ് കഞ്ചാവ് കൃഷി ചെയ്‌തിരുന്നത്.
 
അൽദിൻ ഉള്‍പ്പെടെ നാലുപേരെയാണ് കഴിഞ്ഞദിവസം ലഹരിമരുന്നുമായി ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇറാന്‍ സ്വദേശിയായ മുഹമ്മദി ബാരോഘ്(35) ബെംഗളൂരു ഹെഗ്‌ഡെനഗര്‍ സ്വദേശി മുഹമ്മദ് മുഹസിന്‍ ഉസ് സമന്‍(31) ബെംഗളൂരു ഫ്രേസര്‍ടൗണ്‍ സ്വദേശി മുഹസിന്‍ ഖാന്‍(30 എന്നിവരാണ് മറ്റുള്ളവർ. ഇവരിൽ നിന്നും കഞ്ചാവും എൽഎസ്‌ഡി സ്ലാമ്പുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
 
അറസ്റ്റിനെ തുടർന്ന് അൽദിന്റെ ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിലാണ് ഹൈഡ്രോ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഓൺലൈനിൽ പുസ്‌തകങ്ങളുൾപ്പടെ വാങ്ങിയാണ് ഇയാൾ ഹൈഡ്രോ കഞ്ചാവ് കൃഷിയെ പറ്റി എല്ലാം മനസിലാക്കിയത്. തുടർന്ന് ഡാർക്ക് വെബിലൂടെ ഇയാൾ വിത്ത് വാങ്ങുകയായിരുന്നു.
 
അധികമായി സൂര്യപ്രകാശം ഏ‌ൽക്കാൻ പാടില്ലാത്തതിനാൽ എ‌സി വെച്ച് അന്തരീക്ഷ താപനില നിയന്ത്രിച്ച് കൃത്രിമവെളിച്ചമുൾപ്പടെയുള്ള സംവിധാനം വെച്ചാണ് അല്‍ദിന്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്. ഇത് വിജയമായതോടെ ഇയാൾ ഹൈഡ്രോ കഞ്ചാവ് വിൽപന ആരംഭിക്കുകയായിരുന്നു. നഗരത്തിലെ സെലിബ്രറ്റികളും ഉന്നത കുടുംബങ്ങളില്‍പ്പെട്ടവരും ഇയാളുടെ ഉപഭോക്താക്കളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍