ഹാര്‍ദിക് പാണ്ഡ്യ എന്നുമുതല്‍ പന്തെറിയും? രോഹിത് ശര്‍മയുടെ മറുപടി ഇങ്ങനെ

ശനി, 9 ഒക്‌ടോബര്‍ 2021 (09:58 IST)
ഹാര്‍ദിക് പാണ്ഡ്യ എന്നുമുതല്‍ പന്തെറിയുമെന്ന ചോദ്യത്തിനു മറുപടിയുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്ലില്‍ പാണ്ഡ്യ ഇതുവരെ പന്തെറിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് വൈദ്യസംഘം നിരന്തരം പരിശോധിക്കുകയാണെന്നും രോഹിത് ശര്‍മ പറഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ ഒരു ഓവര്‍ പോലും എറിഞ്ഞിട്ടില്ല. 
 
'അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ദിനംപ്രതി പുരോഗതിയുണ്ട്. അടുത്ത ആഴ്ചയോ മറ്റോ ആയി പാണ്ഡ്യക്ക് പന്തെറിയാന്‍ പറ്റുമെന്ന് വിചാരിക്കുന്നു. ഡോക്ടര്‍മാര്‍ക്കോ ഫിസിയോക്കോ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ വിവരം പറയാന്‍ സാധിക്കൂ. ബാറ്റിങ്ങിലും അദ്ദേഹം വിചാരിച്ച അത്ര പ്രകടനം കാഴ്ചവച്ചിട്ടില്ല. ഹാര്‍ദിക് അല്‍പ്പം നിരാശനാണ്. അദ്ദേഹം ഒരു നല്ല കളിക്കാരന്‍ ആണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഈ മോശം സാഹചര്യത്തില്‍ നിന്ന് ഹാര്‍ദിക് എത്രയും പെട്ടന്ന് കരകയറുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' രോഹിത് ശര്‍മ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍