ടി 20 ലോകകപ്പ്: പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ ഇങ്ങനെയായിരിക്കണമെന്ന് ഗംഭീര്‍

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (11:48 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 
 
രവിചന്ദ്രന്‍ അശ്വിനെ ഒഴിവാക്കി വരുണ്‍ ചക്രവര്‍ത്തിക്ക് സ്ഥാനം നല്‍കിയുള്ളതാണ് ഗംഭീറിന്റെ പ്ലേയിങ് ഇലവന്‍. രണ്ടാം സ്പിന്നറായി രവീന്ദ്ര ജഡേജയാണ് കളിക്കേണ്ടതെന്നും ഗംഭീര്‍ പറയുന്നു. 
 
കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ഓപ്പണര്‍മാര്‍. വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങണം. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article