ആറ് ബാറ്റ്‌സ്മാന്‍മാര്‍, അഞ്ച് ബൗളര്‍മാര്‍; ടി 20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക ഇങ്ങനെ

വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (11:47 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും എന്ന നിലയില്‍. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്‍ ബൗളര്‍മാരും ആയിരിക്കും ടീമില്‍ ഉണ്ടാകുക. രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ഓപ്പണര്‍മാരാകും. വിരാട് കോലി തന്നെയായിരിക്കും വണ്‍ഡൗണ്‍. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരും മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ ബാറ്റിങ് നിരയിലുണ്ടാകും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്ത് കളിക്കും. യുഎഇയിലെ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍ എന്നിവരെയായിരിക്കും സ്പിന്നര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തുക. ജഡേജയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി എന്നിവരായിരിക്കും പേസ് നിരയ്ക്ക് ശക്തി പകരാന്‍ ടീമില്‍ ഉണ്ടാകുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍