Virat Kohli: 5 സിക്സോ!, ഇത് വേറെ കോലി തന്നെ, അർധസെഞ്ചുറിയോടെ ഓറഞ്ച് ക്യാപ് തിരിച്ച് പിടിച്ച് കിംഗ്

അഭിറാം മനോഹർ

ഞായര്‍, 4 മെയ് 2025 (10:59 IST)
Kohli Orange Cap
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ആര്‍സിബി താരം വിരാട് കോലി. ചെന്നൈക്കെതിരായ മത്സരത്തില്‍ 33 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. 5 വീതം ബൗണ്ടറികളും സിക്‌സുകളും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്ങ്‌സ്. ഇതോടെ സീസണില്‍ കോലി നേടിയ റണ്‍സ് 505 ആയി ഉയര്‍ന്നു.
 
തന്റെ പതിവ് രീതിയില്‍ നിന്നും മാറി ആക്രമണശൈലിയാണ് കോലി പിന്തുടര്‍ന്നത്. സിക്‌സുകള്‍ നേടാന്‍ വിമുഖത കാണിക്കുന്ന കോലിയെ അല്ല മത്സരത്തില്‍ കാണാനായത്. സീസണില്‍ കോലിയുടെ ഏഴാം അര്‍ധസെഞ്ചുറിയാണിത്. 10 കളികളില്‍ നിന്നും 504 റണ്‍സുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനെയാണ് കോലി മറികടന്നത്. 11 കളികളില്‍ 475 റണ്‍സുമായി മുംബൈയുടെ സൂര്യകുമാര്‍ യാദവാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. ഗുജറാത്ത് താരങ്ങളായ ജോസ് ബട്ട്ലറും ശുഭ്മാന്‍ ഗില്ലുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 10 കളികളില്‍ നിന്നും 470 റണ്‍സാണ് ബട്ട്ലറിനുള്ളത്. 10 കളികളില്‍ നിന്നും 465 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍