Royal Challengers Bengaluru: മുംബൈ കപ്പെടുക്കുമെന്നൊക്കെ തോന്നും കാര്യമില്ല, ഫേവറേറ്റുകൾ ആർസിബിയെന്ന് ഗവാസ്കർ

അഭിറാം മനോഹർ

ഞായര്‍, 4 മെയ് 2025 (17:51 IST)
ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവാണെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. നിലവിലെ അവരുടെ ഫോമും എവേ ബാലന്‍സും മികച്ചതാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഒരു ടീം എന്ന നിലയില്‍ മികച്ച രീതിയിലാണ് അവര്‍ കളിക്കുന്നതെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.
 
നിലവില്‍ 11 മത്സരങ്ങളില്‍ എട്ടിലും വിജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആര്‍സിബി. മുന്‍നിര ബാറ്റര്‍മാര്‍ക്കൊപ്പം ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ,ദേവ്ദത്ത് പടിക്കല്‍, ഹേസല്‍വുഡ് തുടങ്ങിയ മാച്ച് വിന്നര്‍മാര്‍ ടീമിന് നിര്‍ണായകമായ സംഭാവനകളാണ് നല്‍കുന്നത്. നല്ല രീതിയില്‍ ബാറ്റിംഗും ഫീല്‍ഡിംഗും കാഴ്ചവെയ്ക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. മുംബൈ ഇന്ത്യന്‍സും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ കിരീടപോരാട്ടത്തില്‍ ആര്‍സിബിക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഗവാസ്‌കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍