Tim David- Romario Shepherd
ഐപിഎല്ലില്‍ 11 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ഇന്നലെ ചെന്നൈക്കെതിരായ അവസാന ഓവര്‍ ത്രില്ലറില്‍ 2 റണ്‍സിന്റെ വിജയമാണ് ബെംഗളുരു സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ബാറ്റിംഗില്‍ വെടിക്കെട്ട് തീര്‍ത്ത റൊമാരിയോ ഷെപ്പേര്‍ഡിന്റെ പ്രകടനമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്. 14 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് ഷെപ്പേര്‍ഡ് അടിച്ചെടുത്തത്.